തിരുവനന്തപുരം: കഴിഞ്ഞ 10 വർഷമായി സാധാരണ പാർട്ടി പ്രവർത്തകരെ വെള്ളെലികളാക്കി സിപിഎം ൽ നടത്തിവന്നിരുന്ന രാഷ്ട്രീയ പരീക്ഷണം അന്തിമഘട്ടത്തിലേക്ക്. ഇ.പി.ജയരാജൻ്റെ രാജിയോടെ അണികൾക്ക് ബിജെപിയിലേക്ക് വാതിൽ തുറന്നുകൊടുത്തു കഴിഞ്ഞു. പാവം അണികൾ കരുതുന്നത് ഇപിയുടെ രാജി രാഷ്ട്രീയ ധാർമ്മികതയും പാർട്ടി നയപരിപാലനവും ഒക്കെയാണ് എന്നാണ്. പക്ഷെ ഇ പി ജയരാജൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ജോൺ ബ്രിട്ടാസ് എന്നിവരുടെ കഴിഞ്ഞ 20 വർഷത്തെ ലക്ഷ്യമാണ് സാധ്യമാകുന്നത്. കമ്യൂണിസം അടുത്ത 10വർഷം കൊണ്ട് എടുക്കാച്ചരക്ക് ആകുമെന്നും ഇല്ലാതാകും മുൻപ് പരമാവധി അധികാര സ്ഥാനങ്ങളും സമ്പത്തും വാരിക്കൂട്ടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇടയ്ക്ക് പതറിയത് കോടിയേരി ബാലകൃഷ്ണനാണ്. കാര്യം ഒരേ ഗ്രൂപ്പിലാണ് എങ്കിലും കുറേയൊക്കെ മനസാക്ഷിക്കുത്ത് ഉണ്ടായിരുന്നത് കോടിയേരിക്ക് മാത്രമായിരുന്നു. കമ്യൂണിസം തീരും മുൻപ് കോൺഗ്രസിനെ പരമാവധി ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു പിണറായി പക്ഷത്തിൻ്റെ ആഗ്രഹം. പണ്ട് സഖ്യമായി ജനസംഘത്തോടൊപ്പം മത്സരിച്ച കാലം മുതൽ പിണറായിക്ക് താൽപര്യമായിരുന്നു ആ സഖ്യത്തോട്. ജനസംഘം ബിജെപി ആയപ്പോൾ പിന്നാമ്പുറ ബന്ധം തുടർന്നു. പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നു എങ്കിലും അന്തർധാര സജീവമായിരുന്നു. 2008 ൽ ഡോ.മൻമോഹൻ സിംഗിനെ ബിജെപിക്ക് ഒപ്പം ചേർന്ന് മറിച്ചിടാൻ ശ്രമിച്ച കാലം മുതൽ സിപിഎം ലെ അധികാര - സാമ്പത്തിക തൽപ്പര വിഭാഗം ബിജെപി ബന്ധം ശക്തമാക്കി തുടങ്ങി. ബി ജെ പി സ്പോൺസർ ചെയ്ത്, അന്നാ ഹസാരെ എന്ന വ്യാജ ഗാന്ധിയനും അരവിന്ദ് കേജരിവാളും ചേർന്ന് നടത്തിയ സമരാഭാസ നാടകത്തിൻ സിപിഎം ആർത്തി വിഭാഗം പങ്കെടുത്തു. കോൺഗ്രസ് പരാജയപ്പെട്ട ബംഗാളിൽ മമത ബാനർജി വന്നതോടെ പാർട്ടിയെ മൊത്തമായി ബിജെപിക്ക് സമ്മാനമായി നൽകി. ത്രിപുരയിലും ദാനമായി നൽകി. പിന്നെ അവശേഷിക്കുന്ന കേരളത്തിൽ അധികം നാൾ പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് മനസ്സിലക്കിയ പിണറായി വിഭാഗം എന്ത് വില കൊടുത്തും ഒരു തവണയെങ്കിലും കേരളത്തിലെ കസേരയിൽ ഒന്ന് കയറിയിരിക്കാൻ ശ്രമം തുടങ്ങി. 3 വഴികളാണ് അതിനായി അവർ തിരഞ്ഞെടുത്തത്. ഒരു വശത്ത് ഒരേ സമയം ഹിന്ദുത്വ വാദികളേയും ഇസ്ലമിസ്റ്റുകളേയും ഒന്നിച്ചു പ്രീണിപ്പിക്കുക, കോൺഗ്രസിനെ താറടിച്ച് ഇല്ലാതാക്കുക, സാമ്പത്തിക മാഫിയകളെ കൂടെ നിർത്തുക എന്നീ വഴികളാണ് അതിനായവർ കണ്ടെത്തിയത്. 2014ൽ മോദി കേന്ദ്രത്തിലും 2016ൽ പിണറായി കേരളത്തിലും ഭരണത്തിൽ എത്തിയതോടെ പരസ്പര ശത്രുത അഭിനയിച്ച് മോദിയും പിണറായിയും നടത്തുന്ന കണ്ണുപൊത്തിക്കളി വിജയകരമായി നടന്നു വരികയാണ്. ഇതിൽ ഇടനില നിൽക്കാനുള്ള യോഗ്യത ഇ.പി.ജയരാജനായിരുന്നു. ഇപി സാൻ്റിയാഗോ മാർട്ടിനെ മുതൽ പ്രകാശ് ജാവദേക്കറെ വരെ കൂട്ടി നിർത്തി പുതിയ വോട്ട് നിര സൃഷ്ടിച്ചു. സകല അധോലോക സാമ്പത്തിക ഇടപാടുകളും നടത്തുന്ന രാഷ്ട്രീയ- മുതലാളിത്ത സംഘങ്ങളെ സംസ്ഥാനത്തൊട്ടാകെ രൂപപ്പെടുത്തി. പിണറായി റിയാസിനെയും ജലീലിനെയും ഉപയോഗിച്ച് മറുവശത്തും കളിച്ചു. യുഡിഎഫിലെ സഖ്യകക്ഷിയായ മുസ്ലീംലീഗിനെ കൂടി ചേർത്ത് സംസ്ഥാനത്തൊട്ടാകെ 2021 ലെ തിരഞ്ഞെടുപ്പിലും സിപിഎം പിണറായി വിഭാഗം വിജയിച്ചു.
ഇതോടെ പിണറായി - ബിജെപി രഹസ്യ ബന്ധം ശക്തമായി. അതിന് ഇ പി, രാജീവ് ചന്ദ്രശേഖർ, ജോൺ ബ്രിട്ടാസ്, സുരേന്ദ്രൻ ബന്ധം സുദൃഡമായി. എല്ലാത്തിൻ്റെയും ഇടക്കാരൻ ഇപിയും ജോണും തന്നെ. എം. നെയൊക്കെ രംഗത്തിറക്കാനും കടുത്ത എതിർപ്പുള്ള പി.ജയരാജനെ മൂലയ്ക്കാക്കാനും ഇപിക്കും ജോണിനും സാധിച്ചു. മറുവശത്ത് റിയാസ്, ജലീൽ, ശിവശങ്കരൻ അച്ചുതണ്ടും നന്നായി പ്രവർത്തിച്ചു. വിദേശബന്ധങ്ങളും ധനാഗമന മാർഗ്ഗങ്ങളും കണ്ടെത്തി. പുതിയ നിര ന്യായീകരണ തൊഴിലാളികളെ നാണം കെട്ടായാലും ന്യായീകരിച്ചു കൊണ്ടിക്കാൻ പാകത്തിന് സംരക്ഷിച്ചു. ഓരോ പൗരാവകാശങ്ങളും പെൻഷനും റേഷനും വരെ മുടങ്ങിയപ്പോഴും സാധാരണ അണികളെ നക്കാപ്പിച്ച കാട്ടി പിടിച്ചു നിർത്താൻ ശ്രമിക്കുകയും ഇനം തിരിച്ച് ബിജെപിയിലും എസ്ഡിപിയിലും എത്തിക്കാൻ വഴി തുറന്നുകൊടുത്തു. അടുത്ത 10 വർഷത്തിനുള്ളിൽ സിപിഎം അസ്തമിക്കുമ്പോഴേക്കും അണികൾ അണികളായി തന്നെ ഓരോരുത്തരുടെയും സ്വാഭാവത്തിനനുസരിച്ച് ബിജെപിയിലേക്കോ എസ്ഡിപിഐയിലേക്കോ വഴി തിരിച്ചുവിടുകയാണ് പിണറായി പാർട്ടിയുടെ ലക്ഷ്യം. പിണറായിയുടെ കാലം കഴിയുന്നതോടെ പാർട്ടി പല കഷണമാകും. കമ്യൂണിസം എന്ന പ്രത്യയശാസ്ത്രം കാണിച്ചാൽ വിവരമുള്ള ഒരുത്തനും ചേരില്ല.
പിന്നെ രാഷ്ട്രീയ ശൈലിയിൽ സമാനത നിലനിർത്തുന്ന കക്ഷികളിലേക്ക് അണികൾക്ക് കടന്നു ചൊല്ലാൻ അവസരമൊരുക്കി അണിശല്യം ഒഴിവാക്കാം. ഭരണം കഴിഞ്ഞാൽ പിണറായിയും ഇപിയും ബ്രിട്ടാസുമൊക്കെ വിദേശത്ത് വിശ്രമജീവിതം അടിച്ചു പൊളിച്ചു ജീവിക്കും. അണികളെ വീതം വച്ചു കിട്ടിയ ബിജെപിയും ഇസ്ലിമിക് വിഭാഗങ്ങളും മുഖ്യ കക്ഷികളാകും. ലീഗ് പക്ഷവും എസ്എൻഡിപി ബിജെപി സംയുക്ത സഖ്യവും മറുഭാഗത്തും നിൽക്കും. കോൺഗ്രസ് തകരും എന്നൊക്കെയാണ് വിഭാവനം ചെയ്ത് വരുന്നത്. തനിക്ക് ശേഷം സുനാമി വന്നാലും കുഴപ്പമില്ലാത്ത പിണറായിക്ക് കേരളത്തെ ഇനി അധികകാലം ആവശ്യമില്ല.അതിനാൽ മുൻ ആസൂത്രണ പ്രകാരമുള്ള ഇപിയുടെ ഈ പോക്ക് അവസാനത്തിൻ്റെ ആരംഭം കുറിക്കലാണ്. അതിനാൽ പിണറായി ഹാപ്പിയാണ്, ഇപി സന്തുഷ്ടനുമാണ്. ഇനിയും തേയാൻ അണികൾ ബാക്കിയാണ്.
The middleman will step down now. Desire to make Kerala Bengal...